ഓഡിയോ ആംപ്ലിഫയർ രംഗത്ത് നൂതനമായ ഒരാശയം പെൻഡുലം ബയാസിങ്ങ്.. ഈ ടെക്നോളജിയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ 100 വാട്ട്സ് പ്യുവർ അനലോഗ് ഓഡിയോ ആംപ്ലിഫയർ ഡു ഇറ്റ് യുവേഴ്സെൽഫ് കിറ്റ് fose ഓഡിയോ കിറ്റ്.
1. ആംപ്ലിഫയർ നോ സിഗ്നൽ or സ്റ്റാൻഡ് ബൈ യിൽ നിൽക്കുമ്പോൾ വെറും 50 മില്ലി അമ്പിയർ മാത്രം കറണ്ട് എടുക്കുന്നു.ക്ലാസ് Dക്ക് തുല്യമായ പവർ കൺസെംപ്ഷൻ ക്ലാസ് AB യിൽ നിന്നും! എന്നാൽ ശബ്ദ ഗുണത്തിൽ ക്ലാസ് Dയിലും ബഹുദൂരം മുന്നിൽ.
2, ആമ്പ് 100 വാട്ട്സ് ഔട്ട് പുട്ട് നൽകുമ്പോൾ വൺ ആമ്പിയർ കറണ്ട് എടുക്കുന്നു.
3, 12 വോൾട്ട് മുതൽ 50 വോൾട്ട് വരെ DC യിൽ. ബയാസിങ്ങ് മാറാതെ പ്രവർത്തിക്കുന്നന്നു.
4, പവർ ട്രാൻസിസ്റ്ററിന് വെറും 50 ഗ്രാം ഹീറ്റ്സിങ്ക് മാത്രം ഉപയോഗിക്കുന്നു.
5, ചെവി സ്പീക്കറിനകത്തേക്ക് കയറ്റി വച്ചാലും ലവലേശം പോലും ഹം സൗണ്ട് ഇല്ല.
6,ഫുൾ വോളിയം വച്ചാലും ക്ലിപ്പിങ്ങ് ഇല്ല.
7,ഓൺ ഓഫ് ചെയ്യുമ്പോൾ സ്പീക്കറിൻ്റെ കോൺപേപ്പർ തെറിച്ച് പോകുന്ന തരത്തിലുള്ളതും, മിക്കവാറും എല്ലാ ആംപ്ലിഫയറുകൾക്ക് ഉള്ളതുമായ
ബൂം സൗണ്ട് / ഡീ തംമ്പ് സൗണ്ട് ഇല്ല.
8,സ്പീക്കർ പ്രൊട്ടക്ഷൻ കൂടാതെ ധൈര്യമായി ഏത് വിലകൂടിയ സ്പീക്കറും കണക്റ്റ് ചെയ്യാവുന്നത്.
9, ബേസിക് മാത്രം അറിയാവുന്നവർക്ക് പോലും ലളിതമായി ഉണ്ടാക്കി വിജയിപ്പിക്കാവുനത്.
10, എന്ത് തകരാർ പറ്റിയാലും ചുരുങ്ങിയ ചിലവിൽ നന്നാക്കിയെടുക്കാവുനത്.
11, പെൻഡുലം ബയാസിങ്ങ് എന്ന ടെക്നോളജി ലോകത്തിലാദ്യമായി അവതരിപ്പിക്കുന്നത്.
12,P.C.B ഇല്ലാതെ അസംബിൾ ചെയ്യാം
13, വിശ്വസിച്ച് ഒരാൾക്ക് അസംബിൾ ചെയ്തു കൊടുത്താൽ അവരുമായി മുഷിയാതെ നല്ല ബന്ധത്തിൽ തുടരാൻ വഴിയൊരുക്കുന്നത്.
14, ചൈനാ സ്പെയറുകളെ ആശ്രയിക്കാതെ നമ്മുടെ നാട്ടിൽ കിട്ടുന്ന കോമ്പോണെൻ്റുകൾ ഉപയോഗിച്ച് നിർമ്മിക്കാവുന്നത്.
15, മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും വിലകുറഞ്ഞ സ്പീക്കറിൽനിന്ന് പോലും കാതിനിമ്പമേകുന്ന വാം സൗണ്ട് നൽകുന്നത്.
16, യൂ ട്യൂബിൽ നിന്നും മറ്റും കിട്ടുന്ന ലോ ബിറ്റ് റേറ്റ്, MP3 പാട്ടുകളെയും നന്നായി റീ പ്രൊഡ്യൂസ് ചെയ്യുന്നത്.
17, നമ്മുടെ കയ്യിലുള്ള ഉപയോഗ ശൂന്യമായ ഓഡിയോ ഉപകരണങ്ങളിൽ നിന്ന് കിട്ടുന്ന ഏത് ട്രാൻസ്ഫോർമറും സംശയലേശമന്യേ ഉപയോഗിച്ചാലും ശുദ്ധസംഗീതം പൊഴിക്കുനത്..
18, ഫാൻ എന്ന സംഗതി വച്ച് അതിൻ്റെ നോയ്സും കൂടി ശബ്ദത്തിൽ കലരാനും, പാടത്തും, പറമ്പിലുമുള്ള പൊടി മുഴുവൻ ആംപ്ലിഫയർ പെട്ടിക്കകത്തേക്ക് വലിച്ച് കയറ്റാൻ വഴിയൊരുക്കാത്തത്.
19, ഒരു മാസം കണ്ടിന്യൂസായി ഓഫ് ചെയ്യാതെ പ്രവർത്തിച്ചാലും യാതൊരു തകരാറും ഉണ്ടാകില്ലെന്ന് പരീക്ഷിച്ച് ഉറപ്പിച്ചത്.
20, ഉണ്ടാക്കിയിട്ട് പ്രവർത്തിച്ചില്ലെങ്കിൽ ഇത് ഡിസൈൻ ചെയ്തയാളെ വിളിച്ച് സംശയങ്ങൾ ചോദിക്കാൻ സാധിക്കുന്നത്.
21, ഇന്ത്യൻ ഇലക്ട്രോണിക്സ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു ടെക്നോളജിക്ക് തുടക്കം കുറിക്കുന്ന സർക്യൂട്ടറി.
22,നൂറ് ശതമാനം അന ലോഗ് ക്ലാസ് AB ആംപ്ലിഫയറായതിനാൽ പഴയ പാട്ടുകൾ, പഴയ മാധുര്യത്തോടെ ആസ്വദിക്കാം അവ എത്ര നേരം കേട്ടാലും തലവേദനയെടുക്കില്ല.
23,സാധാരണ സ്പീക്കർ ബോക്സുകളിലൂടെ ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെയും, പള്ളിമണി പോലുള്ളവയുടെയും എക്‌സാറ്റ് സൗണ്ട് റീ പ്രൊഡ്യൂസ് ചെയ്യുന്നു.
24,സബ് വൂഫർ ഫിൽറ്റർ സർക്യൂട്ട് ഇല്ലാതെ തന്നെ ഹൃദയാവർജ്ജകമായ ഡീപ്പ് ബാസ് 8 ഇഞ്ചിന് മുകളിലേക്കുള്ള വില കുറഞ്ഞ സ്പീക്കറുകളിൽ നിന്ന് പോലും നൽകുന്നു.
25,ഈ സർക്യൂട്ട് ഉപയോഗിച്ചാൽ വെറും 3 ആമ്പിയർ പവർ ട്രാൻസ്ഫോർമർ ഉപയോഗിച്ച് സ്റ്റീരിയോ ആംപ്ലിഫയർ അസംബിൾ ചെയ്യാം.
26,നമ്മൾ ഉപയോഗിക്കുന്ന സ്പീക്കറിൻ്റെ വാട്ടേജ് അനുസരിച്ച് ആംപ്ലിഫയർ വാട്ടേജ് ലോക്ക് ചെയ്യാം.
27.പവർ ആംപ്ലിഫയറിനെ ഞൊടിയിടയിൽ സബ് വൂഫർ ആമ്പായി കൺവെർട്ട് ചെയ്യാം ,
29.നൂറ് വാട്ട് ആംപ്ലിഫയറിനെ 200 വാട്ട് ആംപ്ലിഫയറാക്കാൻ വളരെയെളുപ്പം.
30.വിപണിയിൽ ലഭിക്കുന്ന ഏത് ലോക്കൽ ബ്ലൂടൂത്ത് പ്ലയറുകളുമായും ഈ ആമ്പിൻ്റെ ഇൻപുട്ട് ഇമ്പീഡിയൻസ് മാച്ച് ചെയ്യുന്നതിനാൽ അനാവശ്യ ഓസിലേഷനുകൾ ഉണ്ടാകുന്നില്ല.
31,കേൾവിക്കാരൻ്റെ അഭിരുചിക്ക് ഇണങ്ങിയ വിധത്തിലുള്ള ടോൺ സെറ്റ് ചെയ്യാം.
ഓരോ കമ്പനി സ്പീക്കറിനും ഓരോ ടോണായിരിക്കുമല്ലോ, കസ്റ്റമുടെ കയ്യിലുള്ള സ്പീക്കറിന് അനുയോജ്യമായ വിധത്തിൽ വളരെ ലളിതമായി ടോൺ ബാലൻസ് ചെയ്ത് കൊടുക്കാം.
32.വാൽവ് ആമ്പുകൾ പുറപ്പെടുവിക്കുന്നതിന് അനുരൂപമായ ഹാർമോണിക് സൗണ്ട് പുറപ്പെടുവിക്കുന്നതിനാൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പഴയ ആ വിൻ്റെജ് ശബ്ദം പുറപ്പെടുവിക്കുന്നു.കേൾവി സുഖം വർദ്ധിപ്പിക്കുന്നു.
മേൽ വിവരിച്ച 32 സവിശേഷ ഗുണങ്ങളുള്ള,
വിപണിയിൽ ലഭിക്കുന്ന ഏത് റഡിമേഡ് കിറ്റിലും ശബ്ദ ഗുണമേൻമയിലും ,സാമ്പത്തിക ലാഭത്തിലും നിങ്ങൾക്ക് സ്വന്തമായി ഒരു ക്ലാസ് AB ആംപ്ലിഫയർ നിർമ്മിക്കാൻ അവസരമൊരുക്കുന്ന FOSE. Audio jig എന്തിന് വേണ്ടെന്ന് വയ്ക്കണം.
സാധാരണ കൺവെൻഷനൽ രീതിയിൽ ചെയ്ത, തീ പോലെ ചൂടാകുന്ന അസംബിൾഡ് ആംപ്ലിഫയർ കിറ്റ് വാങ്ങിയാൽ അതിലെ പ്രധാന പാർട്സുകളുടെ നമ്പർ എല്ലാം ചുരണ്ടിക്കളഞ്ഞിരിക്കും. കേടായാൽ നന്നാക്കാൻ ഉണ്ടാക്കിയ കമ്പനിക്കാരന് പോലും സാധിക്കില്ല. അപ്പോഴാണ് അത് നോക്കി വേറൊരെണ്ണം നിർമ്മിക്കുന്നത്.
ഈ കിറ്റിലെ സർക്യൂട്ട് നോക്കി നമ്മൾ ഒരെണ്ണം ചെയ്യുമ്പോൾ എന്തെങ്കിലും സംശയം വന്നാൽ ഉടനെ നോക്കി മനസിലാക്കുവാനും, മൾട്ടിമീറ്റർ വച്ച് ഏത് സ്റ്റേജിലെയും വോൾട്ടേജും, കറണ്ടുമൊക്കെ അളന്നു നോക്കാനുള്ള സൗകര്യത്തിനുമാണ് ഈ കിറ്റിലെ ആംപ്ലിഫയർ സർക്യൂട്ട് ജപ്പാനീസ് ജിഗ് രീതിയിൽ അസംബിൾ ചെയ്തിരിക്കുന്നത്.
ഒരു PCB യിൽ ഈ കിറ്റ് അസംബിൾ ചെയ്തു നിങ്ങൾക്ക് നൽകുന്നതിന് ഈ ജിഗ് അസംബിൾ ചെയ്യുന്ന ബുദ്ധിമുട്ടൊന്നുമില്ല.
ങ്ങനെ കിട്ടിയാൽ അത് വെറുമൊരു ആംപ്ലിഫയർ കിറ്റ് മാത്രമാകും.
ഈ ലഭിക്കുന്നത് വെറുമൊരു കിറ്റല്ല ഒരു സമ്പൂർണ്ണ സ്റ്റഡി മെറ്റീരിയലാണ്.
വേറേ ആരെങ്കിലും ഇതുപോലുള്ള ഒരു സർക്യൂട്ട് നിർമ്മാണ രഹസ്യം ഫുൾ ഡീറ്റെയിൽസ് സഹിതം പുറത്തിറക്കിയിട്ടുണ്ടോ?
ഈ കിറ്റ് അത് ഡവലപ്പ് ചെയ്തവർ തന്നെ അസംബിൾ ചെയ്ത് തെറ്റുകുറ്റങ്ങൾ തീർത്ത് നിങ്ങൾക്ക് നൽകുന്നു.
ഇതുപോലൊരു കിറ്റ് PCB യിൽ അസംബിൾ ചെയ്ത് നിങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ സർക്യൂട്ടി ൻ്റെ ട്രാക്കും വയർ കണക്ഷനും ട്രേസ് ചെയ്യാൻ PCB പല പ്രാവശ്യം മറിക്കുകയും തിരിക്കുകയും വേണ്ടിവരും.
ഇങ്ങനെ ചെയ്യുമ്പോൾ വയറുകൾ PCB യിൽ നിന്നും വിട്ട് പോകാനും, സർക്യൂട്ട് പ്രവർത്തനരഹിതമായിപ്പോകാനും സാദ്ധ്യത കൂടുതലല്ലേ ?.
പക്ഷേ നമ്മുടെ ഈ FOSE Audio കിറ്റ് പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ, എല്ലാ കോമ്പോണെൻ്റുകളും, ട്രാക്കും ഒരു വശത്ത് തന്നെയായതിനാൽ വളരെ സുഗമമായി സർക്യൂട്ട് ട്രേസ് ചെയ്യാനും ,വോൾട്ടേജുകൾ അളന്ന് നമ്മൾ നിർമ്മിക്കുന്ന ആമ്പിലെ സംശയ നിവാരണം വളരെ ലളിതമായും നടത്താൻ സാധിക്കില്ലേ?.
നിങ്ങൾ തന്നെ പറയൂ..
സെപ്റ്റംബർ മാസം മുതൽ എറണാകുളം പള്ളിമുക്കിൽ FOSE Audo കിറ്റിൻ്റെ ഷോറൂം പ്രവർത്തനമാരംഭിക്കുന്നു. ഇവിടെ നിന്നും നിങ്ങൾക്ക് നേരിട്ട് FOSE Audio കിറ്റും, പുസ്തകവും പ്രവർത്തിപ്പിച്ച് നോക്കി. ശബ്ദ സുഖം സ്വന്തം ചെവികൊണ്ട് കേട്ട് മനസിലാക്കി ,ആമ്പ് പുറപ്പെടുവിക്കുന്ന വാട്ടേജ് കാലിബ്രേറ്റഡ് മീറ്ററുകൾ കൊണ്ട് അളന്ന് മനസിലാക്കി വാങ്ങാവുന്നതാണ്.
നമ്മൾ കേൾക്കുന്നത് നമ്മളുടെ സ്വന്തം ചെവികൊണ്ടല്ലേ? കമ്പ്യൂട്ടറിലെ സിമുലേഷൻ കൊണ്ടല്ലല്ലോ നിങ്ങൾക്ക് നിങ്ങളുടെ ചെവികളെ വിശ്വാസമുണ്ടെങ്കിൽ FOSE audio jig കേട്ട് നോക്കി മാത്രം വാങ്ങാം.
.

No comments:
Post a Comment